മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ചേ​ത​ന്‍ ചൗ​ഹാ​ന് കോ​വി​ഡ്
Sunday, July 12, 2020 12:21 PM IST
ല​ക്നോ: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന് കോ​വി​ഡ്. മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ആ​കാ​ശ് ചോ​പ്ര​യും ആ​ർ.​പി സിം​ഗി​ന്‍റെ​യും ട്വീ​റ്റി​ലൂ​ടെ​യാ​ണ് ചേ​ത​ൻ ചൗ​ഹാ​ന് കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം പു​റ​ത്താ​യ​ത്. ചൗ​ഹാ​ൻ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു ചോ​പ്ര​യു​ടേ​യും ആ​ർ​പി​യു​ടേ​യും ട്വീ​റ്റ്.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ചൗ​ഹാ​ൻ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഫ​ലം വ​ന്ന​ത്. ല​ക്‌​നോ​വി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പി​ജി​ഐ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. ചൗ​ഹാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

പാ​ക്കി​സ്ഥാ​ൻ മു​ന്‍ ക്യാ​പ്റ്റ​ന്‍ ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്കും മു​ന്‍ സ്‌​കോ​ട്ട്‌​ല​ന്‍​ഡ് താ​രം മ​ജീ​ദ് ഹ​ഖി​നും ശേ​ഷം കോ​വി​ഡ് ബാ​ധി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മു​ന്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് താ​ര​മാ​ണ് ചൗ​ഹാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.