ജീ​വ​ന​ക്കാ​രി​യെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല; ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, July 16, 2020 3:35 PM IST
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ 12 ക​ണ്ട​ക്ട​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​വി​ഡ് രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രി​യെ ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ 18 ജീ​വ​ന​ക്കാ​ർ കോ​വി​ഡ് രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ ജോ​ലി​ക്കെ​ത്തി. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷം ഇ​വ​ർ ജോ​ലി​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ണ്ട​ക്ട​ർ​മാ​ർ അ​തി​ന് അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.