കോ​ട​തി​യ​ല​ക്ഷ്യ നി​യ​മ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത;സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി
Saturday, August 1, 2020 9:02 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ നി​യ​മ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്ത് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. റാം, ​മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ഷൂ​രി, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ട​തി​ക്കെ​തി​രേ പ​രാ​മ​ർ​ശം ന​ട​ത്തി​യാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്ന 1971ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ്, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​രാ​ണെ​ന്നു ഹ​ർ​ജി​ക്കാ​ർ പ​റ​യു​ന്നു. കോ​ട​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ന്ന വ​കു​പ്പു ത​ന്നെ കൊ​ളോ​ണി​യ​ൽ ധാ​ര​ണ​ക​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ണ്. ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​ക​ളി​ൽ അ​തി​നു സ്ഥാ​ന​മി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ​യും നാ​ല് മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ​യും വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ നി​യ​മ​ത്തി​ന്‍റെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സു​പ്രീം കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​തി​നെ​തി​രേ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ മ​റ്റൊ​രു ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.