മ​ത്താ​യി​യു​ടെ മ​ര​ണം: ര​ണ്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Monday, August 3, 2020 3:32 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ യു​വ​ക​ർ​ഷ​ക​ൻ പി.​പി.​മ​ത്താ​യി വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ചി​റ്റാ​ർ റേ​ഞ്ച് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ.​രാ​ജേ​ഷ്കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ.​കെ.​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​ന്നി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്.

മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നി​രു​ന്നു. വ​നം വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ജൂ​ലൈ 28 ന് ​മ​രി​ച്ച മ​ത്താ​യി​യു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 29നാ​ണ്. ജി ​ഡി ര​ജി​സ്റ്റ​റി​ൽ കൃ​തൃ​മം കാ​ട്ടാ​ൻ ശ്ര​മം ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യെ സ്വ​ന്തം ഫാ​മി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട മ​ത്താ​യി കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യെ​ന്നാ​യി​രു​ന്നു വ​നം വ​കു​പ്പ് വി​ശ​ദീ​ക​ര​ണം. വ​നം വ​കു​പ്പി​ന്‍റെ ഈ ​വാ​ദ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ത്താ​യി​യു​ടെ ശ​രീ​ര​ത്തി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. എ​ന്നാ​ൽ ത​ല​യു​ടെ ഇ​ട​ത് ഭാ​ഗ​ത്ത് ക്ഷ​ത​വും ഇ​ട​ത് കൈ​യു​ടെ അ​സ്ഥി​ക്ക് ഒ​ടി​വു​മു​ണ്ട്. മൂ​ക്കി​ൽ നി​ന്ന് ര​ക്തം വാ​ർ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളു​മു​ണ്ട്. ഇ​ത് കി​ണ​റ്റി​ൽ വീ​ണ​പ്പോ​ൾ സം​ഭ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. അ​തേ​സ​മ​യം, മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കി​ല്ലെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ത്താ​യി​യു​ടെ വീ​ട് ഇ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.