എ​യിം​സി​നെ ത​ള്ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ; അ​മി​ത് ഷാ​യ്ക്കെ​തി​രേ ത​രൂ​ർ
Monday, August 3, 2020 4:57 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. എ​യിം​സി​ൽ പോ​കു​ന്ന​തി​നു പ​ക​രം സ​മീ​പ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഷാ ​ചി​കി​ത്സ തേ​ടി എ​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നു ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.

അ​സു​ഖം വ​ന്ന​പ്പോ​ൾ ന​മ്മു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡ​ൽ​ഹി​യി​ലെ എ​യിം​സ് തെ​ര​ഞ്ഞെ​ടു​ക്കാ​തെ അ​യ​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​തി​ൽ ആ​ശ്ച​ര്യം തോ​ന്നു​ന്നു. അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ലാ​ള​ന​യും ര​ക്ഷാ​ക​ർ​തൃ​ത്വ​വും പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ത​രൂ​ർ ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​യിം​സി​നെ കു​റി​ച്ചു​ള്ള ട്വീ​റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.

ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ദേ​വാ​ല​യ​ങ്ങ​ൾ എ​ന്ന സ​ങ്ക​ൽ​പ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി സൃ​ഷ്ടി​ച്ച​താ​ണ് എ​യിം​സ്. വ​ൻ വ്യ​വ​സാ​യ​ങ്ങ​ൾ, ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സാ​ന്പ​ത്തി​ക സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ങ്ക​ല​ന​ത്തി​ലൂ​ടെ ആ​ധു​നി​ക ഇ​ന്ത്യ​യെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​പ്രോ​ജ​ക്ടു​ക​ൾ എ​ന്നാ​യി​രു​ന്നു ത​രൂ​ർ പ​ങ്കു​വ​ച്ച ട്വീ​റ്റ്.

ഞാ​യ​റാ​ഴ്ച​യാ​ണ് അ​മി​ത് ഷാ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലെ മേ​ഡാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.