കാർത്തി ചിദംബരത്തിന് കോവിഡ്
Monday, August 3, 2020 5:48 PM IST
ചെ​ന്നൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​നും എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ത​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യെ​ന്നും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളേ​യു​ള്ളൂ​വെ​ന്നും ഡോ​ക്ടർ​മാ​രു​ടെ നിർദേശ​പ്ര​കാ​രം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ‌ ക​ഴി​യു​ക​യാ​ണെ​ന്നു​മാ​ണ് കാ​ർ​ത്തി​യു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.