ഉ​യ​രു​ന്ന ആ​ശ​ങ്ക; ഒ​റ്റ ദി​വ​സം അ​ര​ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ
Tuesday, August 4, 2020 10:36 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 52,050 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 803 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ള്‍ 18,55,745 ആ​യി. മ​ര​ണ സം​ഖ്യ 38,938 ആ​യി ഉ​യ​ര്‍​ന്നു.

2,08,64,750 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് ഇ​തു​വ​രെ ന​ട​ത്തി​യ​ത്. 12,30,509 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 5,86,298 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു​ണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.