മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന് 7,760 പേ​ര്‍​ക്ക് കോ​വി​ഡ്; ത​മി​ഴ്‌​നാ​ട്ടി​ല്‍ പു​തി​യ രോ​ഗി​ക​ള്‍ 5,063
Tuesday, August 4, 2020 11:23 PM IST
മും​ബൈ/​ചെ​ന്നൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചൊ​വ്വാ​ഴ്ച 7,760 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 4,57,956 ആ​യി. 300 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 16,142 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

ഇ​ന്ന് മാ​ത്രം മ​ഹാ​രാ​ഷ്ട്ര​യി​ൽ 12,326 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 2,99,356 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 1,42,151 സ​ജീ​വ കേ​സു​ക​ളു​ണ്ട്. നി​ല​വി​ല്‍ 9,44,442 പേ​രാ​ണ് ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​ത്. 43,906 പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്നു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ 5,063 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​ര്‍ 2,68,285 ആ​യി. 6,501 പേ​ര്‍ രോ​ഗ​മു​ക്ത​രാ​വു​ക​യും 108 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. 55,152 സ​ജീ​വ​കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തു​വ​രെ 2,08,784 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.