ബാ​ബ​റി മ​സ്ജി​ദ് മോ​സ്ക്കാ​യി ത​ന്നെ​ തുടരും: അ​ഖി​ലേ​ന്ത്യാ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്
Wednesday, August 5, 2020 9:20 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​രി​ക്ക​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട മോ​സ്ക്ക് എ​ന്നും മോ​സ്ക്കാ​യി തു​ട​രും എ​ന്ന​തു​കൊ​ണ്ട് ബാ​ബ​റി മ​സ്ജി​ദ് മോ​സ്ക്കാ​യി ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും അ​ഖി​ലേ​ന്ത്യാ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്. ശ​രീ​യ​ത് ഇ​ങ്ങ​നെ​യാ​ണ് പ​റ​യു​ന്ന​തെ​ന്ന്, അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ഭൂ​മീ പൂ​ജാ ദി​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ബോ​ർ​ഡ് പ​റ​ഞ്ഞു.

ബാ​ബ​റി മ​സ്ജി​ദ് നി​ല​നി​ന്ന സ്ഥ​ല​ത്ത് ക്ഷേ​ത്രം പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി​യ സു​പ്രീം കോ​ട​തി വി​ധി അ​നീ​തി​യാ​ണെ​ന്ന് വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​ബ​റി മ​സ്ജി​ദ് മോ​സ്ക്കാ​യി​ത്ത​ന്നെ തു​ട​രും. ഹ​ഗി​യ സോ​ഫി​യ ആ​ണ് അ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണം. ഭൂ​രി​പ​ക്ഷ​ത്തെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ധി അ​തി​നെ ഇ​ല്ലാ​താ​ക്കി​ല്ല. ഇ​തി​ൽ ഹൃ​ദ​യം ത​ക​രേ​ണ്ട കാ​ര്യ​മി​ല്ല. കാ​ര്യ​ങ്ങ​ൾ എ​ന്നും ഇ​ങ്ങ​നെ തു​ട​രി​ല്ല, ഇ​തു രാ​ഷ്ട്രീ​യ​മാ​ണെ​ന്നും പ്ര​സ്താ​വ​ന പ​റ​യു​ന്നു.

ഏ​തെ​ങ്കി​ലും ആ​രാ​ധ​നാ​ല​യ​മോ ക്ഷേ​ത്ര​മോ ത​ക​ർ​ത്ത​ല്ല ബാ​ബ​റി പ​ള്ളി നി​ർ​മി​ച്ച​ത് എ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ എ​ന്ന​ത്തെ​യും നി​ല​പാ​ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൗ​ലാ​ന മു​ഹ​മ്മ​ദ് വാ​ലി റ​ഹ്മാ​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.