കോവിഡിനെ കൂസാതെ; മാ​സ്‌​ക് അ​ണി​യാ​ത്ത​വ​ര്‍ മൂ​ന്ന് ല​ക്ഷം ക​ട​ന്നു
Thursday, August 6, 2020 9:01 PM IST
കൊ​ച്ചി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​തോ​റും വ​ര്‍​ധി​ക്കു​മ്പോ​ഴും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ര്‍​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ 3,23,303 പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ര​ണ്ടു മാ​സം മു​മ്പ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ 70,000 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. എന്നാൽ സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ 2,65,695 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 2,80,178 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് വാ​ഹ​നം പു​റ​ത്തി​റ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ 1,48,935 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ള​വു​ക​ളെ​ത്തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ച തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.