ഇ​സ്ര​യേ​ൽ-​യു​എ​ഇ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​ക്കും; ച​രി​ത്ര നി​മി​ഷ​മെ​ന്ന് ട്രം​പ്
Thursday, August 13, 2020 10:45 PM IST
അ​ബു​ദാ​ബി: ഇ​സ്ര​യേ​ൽ-​യു​എ​ഇ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ധാ​ര​ണ. ഇ​തോ​ടെ ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​കു​ക​യാ​ണ് യു​എ​ഇ. അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ്. ച​രി​ത്ര​പ​ര​മാ​യ സ​മാ​ധാ​ന ഉ​ട​മ്പ​ടി​യാ​ണി​തെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ഇ​സ്ര​യേ​ലു​മാ​യി ന​ല്ല ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യ്ദ് അ​ൽ ന​ഹ്യാ​ൻ പ​റ​ഞ്ഞു.

ഊ​ർ​ജം, ടൂ​റി​സം, വി​മാ​ന സ​ർ​വീ​സു​ക​ൾ, നി​ക്ഷേ​പം, വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ​ത​ന്നെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​രാ​ർ ഒ​പ്പി​ടാ​നാ​ണ് നീ​ക്ക​ങ്ങ​ൾ. അ​തേ​സ​മ​യം, പു​തി​യ ബ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കു​ന്ന​ത് ഇ​സ്ര​യേ​ൽ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.