തൃ​ത്താ​ല സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ്; വി.​ടി. ബ​ൽ​റാം ക്വാ​റന്‍റൈനി​ൽ
Saturday, August 15, 2020 4:30 PM IST
പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ടി. ബ​ൽ​റാം ക്വാ​റന്‍റൈനി​ൽ പ്ര​വേ​ശി​ച്ചു. തൃ​ത്താ​ല സ്റ്റേ​ഷ​നി​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പ​ട്ട​തി​നെ തു​ട​ർ​ന്നാ​ണി​ത്.

എം​എ​ൽ​എ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​നും ഇ​ദ്ദേ​ഹ​വും സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള സ്വാ​ബ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ ഫ​ലം വ​രു​ന്ന​തു​വ​രെ ക്വാ​റന്‍റൈ​ൻ തു​ട​രു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് 12-ന് ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ പോ​ലീ​സു​കാ​ര​നു വെ​ള്ളി​യാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.