കോ​വി​ഡി​നെ​തി​രാ​യ മ​രു​ന്ന് ഫാ​ർ​മ​സി​ക​ളി​ൽ വി​ൽ​ക്കാ​ൻ റ​ഷ്യ​യി​ൽ അ​നു​മ​തി
Saturday, September 19, 2020 5:41 AM IST
മോ​സ്കോ: നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നാ​യി ഫാ​ർ​മ​സി​ക​ൾ വ​ഴി മ​രു​ന്ന് വി​ൽ​ക്കാ​ൻ റ​ഷ്യ​യി​ൽ അ​നു​മ​തി. റ​ഷ്യ​ൻ മ​രു​ന്ന് ക​ന്പ​നി​യാ​യ ആ​ർ- ഫാ​മി​ന്‍റെ കൊ​റോ​ണ​വി​ർ എ​ന്ന ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്ക് പു​റ​ത്തേ​ക്ക് മ​രു​ന്ന് എ​ഴു​തി ന​ൽ​കി വാ​ങ്ങാ​നു​ള്ള അ​നു​വാ​ദം ല​ഭി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ് ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​യി​ൽ ഇ​നി ഈ ​മ​രു​ന്ന് വാ​ങ്ങാ​നാ​കും.

ജ​പ്പാ​നി​ൽ വി​ക​സി​പ്പി​ച്ച ഫാ​വി​പി​റാ​വി​ർ എ​ന്ന മ​രു​ന്നി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ച്ച​താ​ണ് കൊ​റോ​ണ​വി​ർ. ലോ​ക​ത്ത് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഫാ​വി​പി​റാ​വി​ർ മ​രു​ന്ന് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളു.

എ​ന്നാ​ൽ റ​ഷ്യ​യി​ൽ ഇ​ത്ത​ര​മൊ​രു മ​രു​ന്ന് ഔ​ട്ട് പേ​ഷ്യ​ൻ​സ് വി​ഭാ​ഗ​ത്തി​നും ന​ൽ​കാ​മെ​ന്ന അ​നു​വാ​ദ​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ലൂ​പി​ൻ, സി​പ്ല, ഡോ​ക്ട​ർ റെ​ഡ്ഡീ​സ് എ​ന്നീ മ​രു​ന്നു​ക​ന്പ​നി​ക​ൾ ഫാ​വി​പി​റാ​വ​റി​ന്‍റെ ജെ​ന​റി​ക് മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.