പ​ഴ​യ ക​ടം​വീ​ട്ടി ത​ല​യു​ടെ ചെ​ന്നൈ; ചാ​മ്പ്യ​ൻ​മാ​രെ വീ​ഴ്ത്തി "സൂ​പ്പ​ർ' കിം​ഗ്സ്
Saturday, September 19, 2020 11:52 PM IST
അ​ബു​ദാ​ബി: പു​തു​സീ​സ​ണി​ൽ പ​ഴ​യ ക​ടം​വീ​ട്ടി ത​ല​യു​ടെ ചെ​ന്നൈ. ഐ​പി​എ​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ‌​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ​ചെന്നൈ സൂ​പ്പ​ർ കിം​ഗ്സ്.

മും​ബൈ ഉ​യ​ർ​ത്തി​യ 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ചെ​ന്നൈ മ​റി​ക​ട​ന്നു. അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക​ളം​നി​റ​ഞ്ഞ അ​മ്പാ​ട്ടി റാ​യി​ഡു​വും (71) ഡു ​പ്ലെ​സി​യും (പു​റ​ത്താ​കാ​തെ 58) ചേ​ർ​ന്നാണ് ചെന്നൈയെ അനായാസം വിജയത്തിലെത്തിച്ചത്.

റാ​യി​ഡു 48 പ​ന്തി​ൽ മൂ​ന്ന് സി​ക്സ​റു​ക​ളും ആ​റ് ഫോ​റു​ക​ളു​മാ​യാ​ണ് തക​ർ​ത്താ​ടി​യ​ത്. റാ​യി​ഡു​വി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ ഡു ​പ്ല​സി 44 പ​ന്തി​ൽ നാ​ല് ഫോ​റു​ക​ൾ നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 115 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ന്നൈ​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ഇ​ന്നിം​ഗ്സി​ലെ ആ​ദ്യ ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ട്രെ​ന്‍റ് ബോ​ൾ​ട്ട് ചെ​ന്നൈ ഓ​പ്പ​ണ​ർ ഷെ​യ്ൻ വാ​ട്സ​ണെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. അ​ഞ്ച് പ​ന്തി​ൽ നാ​ല് റ​ണ്‍​സ് ആ​യി​രു​ന്നു വാ​ട്സ​ന്‍റെ സ​മ്പാ​ദ്യം.

ആ​റ് പ​ന്തി​ന്‍റെ ഇ​ട​വേ​ള​യി​ൽ സൂ​പ്പ​ർ കിം​ഗ്സി​ന് ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യെ​യും (ഏ​ഴ് പ​ന്തി​ൽ ഒ​രു റ​ണ്‍) ന​ഷ്ട​മാ​യി. ജ​യിം​സ് പാ​റ്റി​ൻ​സ​ണി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി​യാ​യി​രു​ന്നു വി​ജ​യ് മ​ട​ങ്ങി​യ​ത്.

ഡി​ആ​ർ​എ​സ് എ​ടു​ക്കാ​തെ ഗാ​ല​റി​യി​ലേ​ക്ക് മ​ട​ങ്ങി​യ വി​ജ​യ്, ഔ​ട്ട് അ​ല്ലാ​യി​രു​ന്നെ​ന്ന് റീ​പ്ലേ​യി​ലൂ​ടെ പി​ന്നീ​ട് വ്യ​ക്ത​മാ​യി. ര​ണ്ട് ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സൂ​പ്പ​ർ കിം​ഗ്സ് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ന് ആ​റ് റ​ണ്‍​സ് എ​ന്ന അ​വ​സ്ഥ​യി​ലും.

പി​ന്നീ​ടാ​ണ് റാ​യി​ഡു​വും ഡു ​പ്ല​സി​യും ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. എ​ന്നാ​ൽ റാ​യി​ഡു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യും (10), സാം ​ക​ര​നും (18) പെ​ട്ടെ​ന്നു പു​റ​ത്താ​യി. ഇ​തോ​ടെ പ​രു​ങ്ങി​യ ചൈ​ന്നെ​യെ ക്യാ​പ്റ്റ​ൻ ധോ​ണി കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ വി​ജ​യി​ത്തി​ലെ​ത്തി​ച്ചു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 162 റ​ൺ​സെ​ടു​ത്ത​ത്. 42 റ​ൺ​സെ​ടു​ത്ത സൗ​ര​ഭ് തി​വാ​രി​യും 33 റ​ൺ​സെ​ടു​ത്ത ക്വി​ന്‍റ​ൻ ഡി​കോ​ക്കു​മാ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​റു​മാ​ർ.

ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ 10 പ​ന്തി​ൽ 12 റ​ൺ​സു​മാ​യി മ​ട​ങ്ങി. ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ല​ഭി​ച്ചി​ട്ടും മും​ബൈ​യ്ക്ക് വ​ൻ സ്കോ​റി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.