അ​ട്ട​പ്പാ​ടി​യി​ൽ കു​ടു​ങ്ങി​യ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം തി​രി​ച്ചെ​ത്തി
Sunday, September 20, 2020 12:03 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഭ​വാ​നി​പ്പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​തോ​ടെ​യാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം വ​ന​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.

വ​ന​ത്തി​നു​ള്ളി​ലെ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ഇ​വ​ർ അ​ഗ​ളി​യി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. ത​ണ്ട​ർ ബോ​ൾ​ട്ട് സം​ഘം വ​ന​ത്തി​ൽ കു​ടു​ങ്ങി​യെ​ന്ന വാ​ർ​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രും വ​ന​ത്തി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പാ​ല​ക്കാ​ട് എ​സ്പി ശ​നി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.