പാ​ക് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ വി​ളി​ച്ചു വ​രു​ത്തി
Monday, September 21, 2020 7:42 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ മു​തി​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ വി​ളി​ച്ചു വ​രു​ത്തി. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ൽ സി​ഖ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ൽ​നി​ന്ന് പ​തി​നേ​ഴു​കാ​രി​യാ​യ സി​ഖ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി​യെ ഇ​സ്‌​ലാം മ​തം സ്വീ​ക​രി​പ്പി​ച്ച് മു​സ്‌​ലിം വി​വാ​ഹം ക​ഴി​പ്പിക്കാൻ നി​ർ​ബ​ന്ധി​ത​മാക്കിയിരിക്കുകയാണെന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഖ് സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി​പ്പേ​ർ ഡ​ൽ​ഹി​യി​ലെ പാ​ക്കി​സ്ഥാ​ൻ എം​ബ​സി​ക്ക് പു​റ​ത്ത് പ്ര​ക​ട​ന​വും ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.