കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ അ​ടി​മ​ക​ളാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Friday, September 25, 2020 12:20 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ അ​ടി​മ​ക​ളാ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രാ​ഹു​ല്‍ ട്വിറ്ററിൽ കുറിച്ചത്.

അ​തേ​സ​മ​യം, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ബി​ല്ലി​നെ എ​തി​ര്‍​ത്ത് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​ള്‍ ഇ​ന്ത്യാ കി​സാ​ന്‍ സം​ഘ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി, ആ​ള്‍ ഇ​ന്ത്യാ കി​സാ​ന്‍ മ​ഹാ​സം​ഘ്, ഭാ​ര​ത് കി​സാ​ന്‍ യൂ​ണി​യ​ന്‍ എ​ന്നീ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളാ​ണ് ഇ​ന്ന് ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​ന് പു​റ​മേ കോ​ണ്‍​ഗ്ര​സ്, സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഡ​ല്‍​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, യു​പി, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ലും റോ​ഡി​ലും ഇ​റ​ങ്ങി. പ​ല​യി​ട​ത്തും ട്രെ​യി​ന്‍ സ​ര്‍​വീ​സ് ത​ട​ഞ്ഞ​തി​നാ​ല്‍ 20 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

സി​ഐ​ടി​യു, എ​ഐ​ടി​യു​സി, ഹി​ന്ദ് മ​സ്ദൂ​ര്‍ സ​ഭ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സം​ഘ​ട​ന​ക​ളും ദേ​ശീ​യ ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​ബി​ല്‍ കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ട​ര്‍​ഷ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​രം ര​ണ്ടാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.