തീ​വ​ണ്ടി ഇ​ടി​ച്ച് ആ​ന​ക​ൾ ചെ​രി​ഞ്ഞു; എ​ൻ​ജി​ൻ വ​നം​വ​കു​പ്പ് ജ​പ്തി ചെ​യ്തു
Thursday, October 22, 2020 2:38 AM IST
ഗു​വാ​ഹ​ത്തി: തീ​വ​ണ്ടി ഇ​ടി​ച്ച് ആ​ന​ക​ൾ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ എ​ൻ​ജി​ൻ ജ​പ്തി ചെ​യ്ത് അ​സം വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ഒ​രു പി​ടി​യാ​ന​യും കു​ട്ടി​യാ​ന​യും തീ​വ​ണ്ടി ഇ​ടി​ച്ച് ചെ​രി​ഞ്ഞ​ത്.

റെ​യി​ൽ​വേ​യു​ടെ ലും​ദിം​ഗ് ഡി​വി​ഷ​നു കീ​ഴി​ൽ സെ​പ്റ്റം​ബ​ർ 27നാ​യി​രു​ന്നു സം​ഭ​വം. എ​ൻ​ജി​നി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യാ​ന​യെ​യും വ​ലി​ച്ച് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം തീ​വ​ണ്ടി ഓ​ടി​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ലോ​ക്കോ പൈ​ല​റ്റി​നെ​യും സ​ഹ ലോ​ക്കോ പൈ​ല​റ്റി​നെ​യും റെ​യി​ൽ​വേ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.1972​ലെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​ജീ​ബ് ദാ​സ് ഗു​വാ​ഹ​ത്തി​യി​ലെ ബാ​മു​നി​മൈ​ദാ​ൻ റെ​യി​ൽ​വേ യാ​ഡി​ലെ​ത്തു​ക​യും എ​ൻ​ജി​ൻ ജ​പ്തി ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.