ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ വേട്ട; 12.25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​കൂ​ടി
Tuesday, October 27, 2020 12:09 PM IST
ക​രി​പ്പൂ​ർ: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ട് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ര്‍​ണ​ച്ച​ങ്ങ​ല, സ്വ​ര്‍​ണ കോ​യി​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 245 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ആ​കെ ക​ണ്ടെ​ടു​ത്ത​ത്.

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ.​കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​റ​ഹീ​സ്, പ്ര​മോ​ദ്, ടി.​മി​നി​മോ​ള്‍, ര​വീ​ന്ദ്ര​കു​മാ​ര്‍, എം.​ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.