സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്
Saturday, October 31, 2020 1:29 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ. സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ വാ​ഹ​നം സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി കു​ട്ട​ന്‍റെ പി​എ​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പി​എ ഔ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും നി​ര​വ​ധി ത​വ​ണ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ പി​എ സി​പി​എ​മ്മി​ന്‍റെ നോ​മി​നി​യാ​ണ്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പി​ണ​റാ​യി വി​ജ​യ​നു​മെ​ല്ലാം ശി​പാ​ര്‍​ശ ചെ​യ്ത് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് അ​വ​രെ മേ​ഴ്‌​സി കു​ട്ട​ന്‍റെ പി​എ ആ​ക്കി​യ​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

നി​ര​വ​ധി ത​വ​ണ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കാ​ര്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്ന് ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ഔ​ദ്യോ​ഗി​ക ചി​ഹ്ന​ങ്ങ​ളു​ള്ള ഈ ​കാ​ര്‍ പോ​വു​ക​യും വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പി​എ ആ​യി ഈ ​വി​വാ​ദ വ​നി​ത എ​ങ്ങ​നെ വ​ന്നു​വെ​ന്ന് സി​പി​എ​മ്മും സ​ര്‍​ക്കാ​രും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.