ല​വ് ജി​ഹാ​ദ് നി​രോ​ധി​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കും; മി​ശ്ര​വി​വാ​ഹ​ത്തി​നെ​തി​രെ വാ​ളെ​ടു​ത്ത് യോ​ഗി
Saturday, October 31, 2020 11:14 PM IST
ല​ക്നോ: മി​ശ്ര​വി​വാ​ഹ​ത്തി​നെ​തി​രെ വാ​ളെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ല​വ് ജി​ഹാ​ദ് അ​വ​സാ​നി​പ്പി​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വാ​ഹ​ത്തി​നാ​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യോ​ഗി ആ​ഞ്ഞ​ടി​ച്ച​ത്. എ​ല്ലാ സ​ഹോ​ദ​രി​മാ​രെ​യും പെ​ൺ​മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന് യോ​ഗി പ​റ​ഞ്ഞു.

ല​വ് ജി​ഹാ​ദ് നി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് സ​ർ​ക്കാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഇ​തി​നാ​യ് നി​യ​മം നി​ർ​മി​ക്കും. സ്വ​ത്വം മ​റ​ച്ചു​വ​ച്ച് ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രു​ടെ അ​ഭി​മാ​ന​വു​മാ​യി ക​ളി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ പാ​ത ശ​രി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി​യു​ണ്ടാ​വും. ത​ന്‍റെ സ​ർ​ക്കാ​ർ സ​ഹോ​ദ​രി​മാ​രെ​യും പെ​ൺ​മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. ഇ​ത് ന​ട​പ്പാ​ക്കാ​ൻ ഏ​ത് അ​റ്റം​വ​രെ​യും പോ​കു​മെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​വ് ജി​ഹാ​ദി​നെ​തി​രെ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് യു​പി സ​ര്‍​ക്കാ​ര്‍. നി​ര്‍​ബ​ന്ധി​ച്ചു​ള്ള മ​തം​മാ​റ്റം ക്രൂ​ര​ത​യാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഈ ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.