പ്ല​സ് വ​ണ്‍ വേ​ക്ക​ൻ​സി സീ​റ്റു​ക​ളി​ൽ വീ​ണ്ടും പ്ര​വേ​ശ​ന​ അ​വ​സ​രം; 27 വ​രെ അ​പേ​ക്ഷി​ക്കാം
Tuesday, November 24, 2020 8:52 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ പ്ല​സ് വ​ണ്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് ന​വം​ബ​ർ 25 മു​ത​ൽ 27ന് ​വൈ​കി​ട്ട് നാ​ല് മ​ണി​വ​രെ അ​പേ​ക്ഷ ന​ൽ​കാം.

നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. വി​വി​ധ ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ശേ​ഷം വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ട് നോ​ണ്‍ ജോ​യി​നിം​ഗ് ആ​യ​വ​ർ​ക്കും പ​സി​ദ്ധ​പ്പെ​ടു​ത്തി​യ വേ​ക്ക​ൻ​സി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. നി​ല​വി​ലു​ള്ള ഒ​ഴി​വ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റാ​യ ംംം.വ​രെ​മു.​സ​ലൃ​മ​ഹ​മ.​ഴീ്.​ശി ൽ 25​ന് രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഈ ​ഒ​ഴി​വി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ വേ​ക്ക​ൻ​സി​ക​ൾ​ക്ക​നു​സൃ​ത​മാ​യി എ​ത്ര സ്കൂ​ൾ/​കോ​ഴ്സു​ക​ൾ വേ​ണ​മെ​ങ്കി​ലും ഓ​പ്ഷ​നാ​യി ഉ​ൾ​പ്പെ​ടു​ത്താം. വി​ശ​ദ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.