66,042 സാ​ന്പി​ൾ ടെസ്റ്റ്, 6,491 പേ​ർ​ക്ക് കോ​വി​ഡ്; പോ​സി​റ്റി​വി​റ്റി 9.83 ശതമാനം
Wednesday, November 25, 2020 5:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 6491 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 833, എ​റ​ണാ​കു​ളം 774, മ​ല​പ്പു​റം 664, തൃ​ശൂ​ർ 652, ആ​ല​പ്പു​ഴ 546, കൊ​ല്ലം 539, പാ​ല​ക്കാ​ട് 463, തി​രു​വ​ന​ന്ത​പു​രം 461, കോ​ട്ട​യം 450, പ​ത്ത​നം​തി​ട്ട 287, ക​ണ്ണൂ​ർ 242, വ​യ​നാ​ട് 239, ഇ​ടു​ക്കി 238, കാ​സ​ർ​ഗോ​ഡ് 103 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,042 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.83 ആ​ണ്. റു​ട്ടീ​ൻ സാ​ന്പി​ൾ, സെ​ന്‍റി​ന​ൽ സാ​ന്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി. പി​സി​ആ​ർ, ആ​ർ​ടി എ​ൽ​എ​എം​പി, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 60,18,925 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

26 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് ബു​ധ​നാ​ഴ്ച സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2121 ആ​യി. ഇ​തു കൂ​ടാ​തെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 95 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5669 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 663 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​ഴി​ക്കോ​ട് 781, എ​റ​ണാ​കു​ളം 566, മ​ല​പ്പു​റം 628, തൃ​ശൂ​ർ 634, ആ​ല​പ്പു​ഴ 530, കൊ​ല്ലം 536, പാ​ല​ക്കാ​ട് 255, തി​രു​വ​ന​ന്ത​പു​രം 363, കോ​ട്ട​യം 444, പ​ത്ത​നം​തി​ട്ട 220, ക​ണ്ണൂ​ർ 197, വ​യ​നാ​ട് 219, ഇ​ടു​ക്കി 201, കാ​സ​ർ​ഗോ​ഡ് 95 എ​ന്നി​ങ്ങ​നേ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

64 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 16, ക​ണ്ണൂ​ർ 13, കോ​ഴി​ക്കോ​ട് 8, പ​ത്ത​നം​തി​ട്ട 7, തി​രു​വ​ന​ന്ത​പു​രം 5, തൃ​ശൂ​ർ 3, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് 2 വീ​തം മ​ല​പ്പു​റം, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.