കെ​എ​സ്എ​ഫ്ഇ റെ​യ്‌​ഡ്: ഔ​ദ്യോ​ഗി​ക മ​റു​പ​ടി പ​റ​യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​ന​ത്ത​ല​വ​ട്ടം
Sunday, November 29, 2020 11:48 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ ചി​ട്ടി ന​ട​ത്തി​പ്പി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന വി​ജി​ല​ൻ​സ് ആ​രോ​പ​ണം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ.

കെ​എ​സ്എ​ഫ്ഇ വി​ശ്വാ​സ്യ​ത​യും സ​ൽ​പ്പേ​രു​മു​ള്ള സ്ഥാ​പ​ന​മാ​ണ്. അ​തി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക മ​റു​പ​ടി പ​റ​യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​ണ്.

കെ​എ​സ്എ​ഫ്ഇ റെ​യ്ഡി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു. ആ​രാ​ണ് പ​രാ​തി​ക്കാ​രെ​ന്ന് വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്ക​ണം. സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​മാ​ണ് വി​ജി​ല​ൻ​സ് സം​ര​ക്ഷി​ക്കേ​ണ്ട​ത്.

വി​ജി​ല​ൻ​സ് റെ​യ്ഡ് വി​ഷ​യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.