ജ​സ്റ്റീ​സ് ക​ർ​ണ​ൻ അ​റ​സ്റ്റി​ൽ
Wednesday, December 2, 2020 5:15 PM IST
ചെ​ന്നൈ: ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി സി.​എ​സ്. ക​ർ​ണ​ൻ അ​റ​സ്റ്റി​ൽ. ജ​ഡ്ജി​മാ​ർ​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യി​ൽ ചെ​ന്നൈ പോ​ലീ​സ് സൈ​ബ​ർ സെ​ൽ ജ​സ്റ്റീ​സ് ക​ർ​ണ​നെ​തി​രെ ഒ​ക്ടോ​ബ​ർ 27ന് ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെയ്ക്ക് അ​യ​ച്ച ക​ത്തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ക​ർ​ണ​ൻ സ്ത്രീ​ക​ൾ​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ജു​ഡീ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

നേ​ര​ത്തെ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ജ​സ്റ്റീ​സ് ക​ർ​ണ​ൻ ആ​റ് മാ​സം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.