ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗ് വ​ഴി ഗ​ൾ​ഫി​ലേ​ക്കു ക​ള്ള​പ്പ​ണം ക​ട​ത്തി, ന​ട​ന്ന​ത് റി​വേ​ഴ്സ് ഹ​വാ​ല: ക​സ്റ്റം​സ്
Friday, December 4, 2020 12:38 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ള​ർ ക​ട​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കു പ​ങ്കെ​ന്നു ക​സ്റ്റം​സ്. ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ൽ വ​ഴി കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം പ്ര​മു​ഖ​ർ ഗ​ൾ​ഫി​ലേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ൽ.

ന​ട​ന്ന​ത് റി​വേ​ഴ്സ് ഹ​വാ​ല​യാ​ണെ​ന്നും ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗ് വ​ഴി​യാ​ണ് കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം ഗ​ൾ​ഫി​ലേ​ക്കു ക​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു. സ്വ​പ്ന​യും സ​രി​ത്തു​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ചു ക​സ്റ്റം​സി​ന് മു​ന്പാ​കെ വെ​ളി​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ൻ ഗ​ണ്‍​മാ​ൻ ജ​യ​ഘോ​ഷി​നേ​യും ഡ്രൈ​വ​ർ സി​ദ്ദി​ഖി​നേ​യും നി​ല​വി​ൽ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് ക​സ്റ്റം​സ് വാ​ഹ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.