ചൈ​ന​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ വി​ഷ​വാ​ത​ക ചോ​ർ​ച്ച; 18 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Saturday, December 5, 2020 10:25 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ക​ൽ​ഖ​രി ഖ​നി​യി​ൽ വി​ഷ​വാ​ത​കം ചോ​ർ​ന്ന് 18 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. അ​ഞ്ചു പേ​രെ കാ​ണാ​താ​യ​താ​യും ചൈ​നീ​സ് സ്റ്റേ​റ്റ് ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോം​ഗിം​ഗ് മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ഡി​യോ​ഷു​യി​ഡോം​ഗ് ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ ഭൂ​ഗ​ർ​ഭ അ​റ​ക​ൾ കുഴിക്കുന്നതിനിടെയാണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.