അഴിമതി കേസ്: ഓസ്ട്രിയൻ മുൻ ധനമന്ത്രിക്ക് ജയിൽ ശിക്ഷ
Saturday, December 5, 2020 10:58 AM IST
വിയന്ന: അഴിമതി കേസിൽ ഓസ്ട്രിയൻ മുൻ ധനമന്ത്രി കാൾ ഹെയിൻസ് ഗ്രാസർക്ക് ജയിൽ ശിക്ഷ. കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കേസുകളിലാണ് എട്ടു വർഷത്തെ തടവുശിക്ഷ വിയന്ന കോടതി വിധിച്ചത്.

ഒമ്പതു മില്യൺ ഡോളറിലധികം (8.1 മില്യൺ ഡോളർ) ഇടപാടുകളിൽ ഗ്രാസറിന് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊതു ഉടമസ്ഥതയിലുള്ള ആയിരക്കണക്കിന് അപ്പാർട്ടുമെന്‍റുകൾ വിൽക്കാനുള്ള കരാറിലാണ് അഴിമതി നടന്നത്.

2000ൽ മന്ത്രിപദവിയിലെത്തിയ ഗ്രാസർ ഓസ്ട്രിയൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനമന്ത്രിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.