കേ​ര​ള​ത്തി​ൽ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത
Saturday, December 5, 2020 12:44 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ബു​ള്ള​റ്റി​ൻ പ്ര​കാ​രം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 36 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​ന് മു​ന്നേ ത​മി​ഴ്‌​നാ​ട്ടി​ൽ വച്ച് ത​ന്നെ ന്യൂ​ന​മ​ർ​ദ​ത്തി​ലെ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി മാ​റാ​നാ​ണ് സാ​ധ്യ​ത.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് രാ​ത്രി മു​ത​ൽ 12 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 35 മു​ത​ൽ 45 വ​രെ കി​മീ വേ​ഗ​ത​യു​ള്ള കാ​റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം തു​ട​രും. വി​ല​ക്ക് എ​ല്ലാ​ത​രം മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. ന്യൂ​ന​മ​ർ​ദ്ദത്തിന്‍റെ വി​കാ​സ​വും സ​ഞ്ചാ​ര​പ​ഥ​വും വി​ല​യി​രു​ത്തി കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

മ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ എ​ത്തി​യ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ക​ഴി​ഞ്ഞ 30 മ​ണി​ക്കൂ​റാ​യി രാ​മ​നാ​ഥ​പു​ര​ത്തി​ന് സ​മീ​പ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ത് രാ​മ​നാ​ഥ​പു​ര​ത്ത് നി​ന്ന് 40 കി​മീ ദൂ​ര​ത്തി​ലും, പാ​മ്പ​നി​ൽ നി​ന്നും 70 കി​മീ ദൂ​ര​ത്തി​ലു​മാ​ണ്. നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 60 കി​മീ വ​രെ​യു​മാ​ണ്.

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ നി​ല​വി​ലു​ള്ള​യി​ട​ത്ത് ത​ന്നെ തു​ട​രു​ക​യും ശ​ക്തി കു​റ​ഞ്ഞ് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​ക​യും ചെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ക​ണ​ക്കാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.