ക​ട​യി​ൽ പോ​യി വ​രാ​ൻ വൈ​കി; എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ കാ​ല് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് തേ​പ്പു​പെ​ട്ടി വ​ച്ച് പൊ​ള്ളി​ച്ചു
Monday, January 18, 2021 7:31 PM IST
കൊ​ച്ചി: ക​ട​യി​ൽ പോ​യി വ​രാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ എ​ട്ടു വ​യ​സു​കാ​ര​ന്‍റെ കാ​ല് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ച​ട്ടു​ക​വും തേ​പ്പു​പെ​ട്ടി​യും വ​ച്ച് പൊ​ള്ളി​ച്ചു. എ​റ​ണാ​കു​ളം തൈ​ക്കൂ​ട​ത്താ​ണ് സം​ഭ​വം. കേ​സി​ൽ അ​ങ്ക​മാ​ലി സ്വ​ദേ​ശി പ്രി​ന്‍​സ്(21) നെ ​മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ക​ട​യി​ൽ പോ​യ​പ്പോ​ൾ കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ന​ഷ്ട​മാ​യി​രു​ന്നു. തു​ട​ർ​ന്നു കു​ട്ടി വ​ഴി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ നേ​രം വൈ​കി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക്രൂ​ര​പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത്.

കു​ട്ടി​യു​ടെ കാ​ല് ആ​ദ്യം ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ച്ചു. കു​ട്ടി​യു​ടെ അ​മ്മ എ​തി​ർ​ത്ത​തോ​ടെ കാ​ല് വീ​ണ്ടും തേ​പ്പ് പെ​ട്ടി ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു. 21-കാ​ര​നാ​യ പ്രി​ൻ​സ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഒ​രു​വ​ര്‍​ഷ​മാ​യി ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ അ​ച്ഛ​ൻ ഒ​രു വ​ർ​ഷ​മാ​യി ത​ള​ർ​വാ​തം വ​ന്ന് കി​ട​പ്പി​ലാ​ണ്. അ​മ്മ​ക്കും കു​ട്ടി​യു​ടെ സ​ഹോ​ദ​രി​ക്കും ഇ​യാ​ളെ എ​തി​ർ​ക്കാ​ൻ പേ​ടി​യാ​യി​രു​ന്നു. മൂ​ന്നാം ക്ലാ​സു​കാ​ര​നെ ആ​ഴ​ത്തി​ൽ പൊ​ള്ളി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------