കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
Monday, January 18, 2021 3:52 PM IST
തൃ​ശൂ​ർ: കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല.

കോ​വി​ഡ് ബാ​ധി​ത​നാ​യി ഡി​സം​ബ​ർ 11-നാ​ണ് എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​ത്. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​യാ​കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് എം​എ​ൽ​എ​യെ വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യ​ദാ​സ് കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------