പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​ൽ പ​ക; ‌യു​വ​തി​യു​ടെ വ്യാ​ജ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, January 20, 2021 1:14 PM IST
മാ​ന​ന്ത​വാ​ടി: പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​ൽ ക​ലി​പൂ​ണ്ട യു​വാ​വ് കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച് ന​വ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21) അ​റ​സ്റ്റി​ലാ​യി. മാ​ന​ന്ത​വാ​ടി സി​ഐ അ​ബ്ദു​ല്‍ ക​രീ​മും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം അ​ക​ന്നു. ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ചു. ഇ​താ​ണ് യു​വാ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

‌യു​വാ​വി​ന്‍റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ​ടി നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​ന​ന്തു​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------