കു​മ്മ​നം നേ​മ​ത്തെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, January 23, 2021 11:02 AM IST
തി​രു​വ​ന​ന്ത​പു​രം: നേ​മം ഗു​ജ​റാ​ത്താ​ണെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ മ​നു​ഷ്യ​ത്വ​ര​ഹി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നേ​മ​ത്തെ ഗു​ജ​റാ​ത്തി​നോ​ട് ഉ​പ​മി​ച്ച​തോ​ടെ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളെ കു​മ്മ​നം അ​പ​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നേ​മം ഇ​ത്ത​വ​ണ യു​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ക്കും. ത​ന്‍റെ കേ​ര​ള യാ​ത്ര​യാ​യ "ഐ​ശ്വ​ര്യ കേ​ര​ളം' മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------