ടി. ​പ​ത്മ​നാ​ഭ​ന്‍റെ പ്ര​സ്താ​വ​ന വേ​ദ​ന​യു​ണ്ടാ​ക്കി; വൃ​ദ്ധ​യ്ക്ക് നീ​തി കി​ട്ടും: ജോ​സ​ഫൈ​ൻ
Monday, January 25, 2021 3:38 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ന്‍റെ പ്ര​സ്താ​വ​ന വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​തെ​യെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​തെ ന​ട​ത്തി​യ പ്ര​സ്താ​വ​ന വേ​ദ​ന​യു​ണ്ടാ​ക്കി. അ​ദ്ദേ​ഹം താ​ൻ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ്. ത​ന്നോ​ട് വി​ളി​ച്ചു ചോ​ദി​ക്കാ​മാ​യി​രു​ന്നെ​ന്നും ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ കേ​സ് എ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ​രെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​നു​ള്ള ധാ​ർ​മി​ക ബാ​ധ്യ​ത അ​ദ്ദേ​ഹം കാ​ണി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പ​റ​ഞ്ഞു. വൃ​ദ്ധ​യ്ക്ക് നീ​തി കി​ട്ടു​മെ​ന്നും കേ​സ് കോ​ട​തി​യി​ലാ​ണെ​ന്നും ജോ​സ​ഫൈ​ൻ വ്യ​ക്ത​മാ​ക്കി.

കി​ട​പ്പു​രോ​ഗി​യാ​യ വൃ​ദ്ധ നേ​രി​ട്ട് വ​നി​താ ക​മ്മീ​ഷ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് എം.​സി ജോ​സ​ഫൈ​ൻ നി​ർ​ബ​ന്ധം പി​ടി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് പ​ത്മ​നാ​ഭ​ൻ ന​ട​ത്തി​യ​ത്.

ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ പി. ​ജ​യ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്നി​ലാ​ണ് അ​ദ്ദേ​ഹം പൊ​ട്ടി​ത്തെ​റി​ച്ച​ത്. ദ​യ​യും സ​ഹി​ഷ്ണു​ത​യും ഇ​ല്ലാ​തെ​യാ​ണ് അ​ധ്യ​ക്ഷ പെ​രു​മാ​റി​യ​ത്. ഇ​ന്നോ​വ കാ​റും വ​ലി​യ ശ​മ്പ​ള​വും ന​ൽ​കി ഇ​വ​രെ നി​യ​മ​ച്ച​ത് എ​ന്തി​നെ​ന്നും പ​ത്മ​നാ​ഭ​ൻ ചോ​ദി​ച്ചി​രു​ന്നു.

ത​നി​ക്കെ​തി​രെ പ്ര​ച​രി​ക്കു​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് ജോ​സ​ഫൈ​ൻ പി​ന്നാ​ലെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഒ​രു വ​ശം മാ​ത്രം പെ​രു​പ്പി​ച്ചുകാ​ട്ടി മാ​ധ്യ​മ​ങ്ങ​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നു ഭൂ​ഷ​ണ​മാ​ണോ​യെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും അ​വ​ർ ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------