സു​ദേ​വ ഡ​ൽ​ഹി​യും വീണു; ഗോകുലം രണ്ടാമത്
Tuesday, February 23, 2021 11:21 PM IST
കോ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ജ​യം. സു​ദേ​വ ഡ​ൽ​ഹി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 1-0ന് ​ഗോ​കു​ലം ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റാ​നും ഗോ​കു​ല​ത്തി​നു സാ​ധി​ച്ചു.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് സു​ദേ​വ​യും ഗോ​കു​ല​വും കാ​ഴ്ച​വ​ച്ച​ത്. ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗോ​ൾ അ​ക​ന്നു​നി​ന്നു. ഒ​ടു​വി​ൽ 68-ാം മി​നി​റ്റി​ൽ ഫി​ലി​പ്പ് അ​ഡ്ജാ​ഹി​ലൂ​ടെ ഗോ​കു​ലം മു​ന്നി​ലെ​ത്തി. ലീ​ഡ് ന​ഷ്ട​പ്പെ​ടു​ത്താ​തെ വി​ല​പ്പെ​ട്ട മൂ​ന്ന് പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ റി​യ​ൽ കാ​ഷ്മീ​ർ 3-1ന് ​ഐ​സ്വാ​ൾ എ​ഫ്സി​യെ കീ​ഴ​ട​ക്കി. ലീ​ഗി​ൽ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി റി​യ​ൽ കാ​ഷ്മീ​രാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 16 പോ​യി​ന്‍റു​മാ​യി ഗോ​കു​ലം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------