കോ​ൺ​ഗ്ര​സി​ന് 20 സീ​റ്റി​ൽ കൂ​ടു​ത​ൽ ന​ൽ​കി​ല്ല; ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് സ്റ്റാ​ലി​ൻ
Thursday, February 25, 2021 4:05 PM IST
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ൽ സ​ഖ്യ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി​ല്ലെ​ന്ന് ഡി​എം​കെ. സീ​റ്റ് നി​ർ​ണ​യ ച​ർ​ച്ച​യ്ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടാ​ണ് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

നാ​ൽ​പ്പ​തി​ല​ധി​കം സീ​റ്റു​ക​ൾ വേ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 20 സീ​റ്റി​ല്‍ കൂ​ടു​ത​ല്‍ ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ച്ചേ​രി​യി​ൽ ഭ​ര​ണം ന​ഷ്‌​ട​മാ​യ​ത് ഉ​ൾ​പ്പ​ടെ​യു​ള​ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഡി​എം​കെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.