ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് എ​ഫ്ഐ​ആ​ർ
Thursday, February 25, 2021 6:31 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല വ​യ​ലാ​റി​ൽ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്താ​ന്‍ പ്ര​തി​ക​ള്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് എ​ഫ്‌​ഐ​ആ​ര്‍. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന അ​ട​ക്കം 12 വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ള്‍ സ​ജ്ജ​മാ​യി​രു​ന്നു. ഒ​ന്നാം​പ്ര​തി ഹ​ര്‍​ഷാ​ദും ര​ണ്ടാം പ്ര​തി അ​ഷ്ക​റും ആ​യു​ധം കൈ​മാ​റി. ത​ല​യി​ല്‍ വാ​ള്‍ കൊ​ണ്ട് വെ​ട്ടി ന​ന്ദു​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​യ​ലാ​ർ ആ​ശാ​രി​പ്പ​റ​മ്പി​ൽ രാ​ഹു​ൽ ആ​ർ. കൃ​ഷ്ണ​യാ​ണ് വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗം​കു​ള​ങ്ങ​ര​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​രു​വി​ഭാ​ഗ​വും പ്ര​ക​ട​നം ന​ട​ത്തി. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വെ​ട്ടേ​റ്റ രാ​ഹു​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ൻ​പ് മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.