മ​ണി​പ്പൂ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Thursday, March 4, 2021 1:25 PM IST
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച, മ​ണി​പ്പൂ​ര്‍ പോ​ലീ​സും 38 ആ​സാം റൈ​ഫി​ള്‍​സും ചേ​ര്‍​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 80 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ബു​ധ​നാ​ഴ്ച മ​റ്റൊ​രാ​ളെ​യും പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.