ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സ്: മെ​ഹ​ബൂ​ബ മു​ഫ്തി​ക്ക് ഇ​ഡി നോ​ട്ടീ​സ്
Friday, March 5, 2021 11:19 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​ക്കെ​തി​രെ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്. ഈ ​മാ​സം 15 ന് ​ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഒ​രു വ​ർ​ഷ​ത്തോ​ളം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച അ​റു​പ​തു​കാ​രി​യാ​യ പി​ഡി​പി നേ​താ​വി​നെ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​മാ​ണ് മോ​ചി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.