ബാ​ബ്​റി കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ച്ച ജ​ഡ്ജി യു​പി​യി​ൽ ഉ​പ ലോ​കാ​യു​ക്ത
Tuesday, April 13, 2021 6:08 AM IST
ല​ക്നോ: ബാ​ബ്റി മ​സ്ജി​ദ് കേ​സി​ൽ എ​ൽ.​കെ. അ​ദ്വാ​നി അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ജ​ഡ്ജി​യെ യു​പി​യി​ൽ ഉ​പ ലോ​കാ​യു​ക്ത​യാ​യി നി​യ​മി​ച്ചു. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന സു​രേ​ന്ദ്ര യാ​ദ​വി​നെ ആ​റ് വ​ർ​ഷ​ത്തേ​ക്കാ​ണ് ഉ​പ ലോ​കാ​യു​ക്ത​യാ​യി നി​യ​മി​ച്ച​ത്.

ബാ​ബ്റി മ​സ്ജി​ദ് കേ​സി​ൽ പ്ര​തി​ക​ളെ ശി​ക്ഷി​ക്കാ​ൻ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി വി​ധി​ച്ച​ത്. അ​ദ്വാ​നി​ക്കു പു​റ​മേ മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, യു​പി മു​ൻ മു​ഖ്യ​മ​ന്ത്രി ക​ല്യാ​ൺ സിം​ഗ്, മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഉ​മ ഭാ​ര​തി എ​ന്നി​വ​രും പ്ര​തി​ക​ൾ ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.