കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കർശനമാക്കി; പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യാം
Tuesday, April 13, 2021 7:19 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ബ​സും ട്രെ​യി​നും അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ സീ​റ്റിം​ഗ് പ​രി​ധി​യി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ന്നു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യി ത​ട​യാ​ൻ പോ​ലീ​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും നി ​ർ​ദേ​ശം ന​ൽ​കി.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

◘കൂ​ട്ടം കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ഫ്താ​ർ പാ​ർ​ട്ടി​ക​ൾ ഒ​ഴി​വാ​ക്ക​ണം
◘ക​ട​ക​ൾ രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല
◘സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ, ഹോ​ർ​ടി കോ​ർ​പ്, പൗ​ൾ​ട്രി കോ​ർ​പ്പ​റേ​ഷ​ൻ, മ​ത്സ്യ​ഫെ​ഡ്, മി​ൽ​മ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഏ​കോ​പി​ച്ച് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും
◘ഓ​ഡി​റ്റോ​റി​യ​ത്തി​ന​ക​ത്ത് ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 100 പേ​ർ​ക്കും പു​റ​ത്തു​ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ 200 പേ​ർ​ക്കു​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി
◘അ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ങ്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള്ള ആ​ർ​ടി​പി​സി​ആ​ർ, ആ​ർ​ടി ലാം​പ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം
◘വി​വാ​ഹം, ശ​വ​സം​സ്കാ​രം, ക​ലാ​കാ​യി​ക സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്
◘സ​ദ്യ വി​ള​ന്പു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. പ​ര​മാ​വ​ധി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ പാ​ഴ്സ​ലാ​യി ന​ൽ​ക​ണം
വി​നോ​ദ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പാ​ക്കും
◘സെ​ൻ​ട്ര​ലൈ​സ്ഡ് എ​യ​ർ​ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​മു​ള്ള മാ​ളു​ക​ൾ, തീ​യ​റ്റ​റു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.