ഇ​താ മോ​റി​സി​ന്‍റെ മ​റു​പ​ടി; ത്രി​ല്ല​ർ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ന് ജ​യം
Thursday, April 15, 2021 11:43 PM IST
മും​ബൈ: ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ മാ​ന​ക്കേ​ട് ഒ​റ്റ ഇ​ന്നിം​ഗ്സു​കൊ​ണ്ട് ക​ഴു​കി​ക്ക​ള​ഞ്ഞ ക്രി​സ് മോ​റി​സ് രാ​ജ​സ്ഥാ​ന്‍റെ ഹീ​റോ. മോ​റി​സി​ന്‍റെ അ​പ​രാ​ജി​ത വെ​ടി​ക്കെ​ട്ട് ഡ​ൽ​ഹി ക്യാ​പ്റ്റ​ൽ​സി​നെ നി​ലം​പ​രി​ശാ​ക്കി. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മൂ​ന്ന് വി​ക്ക​റ്റി​ന്‍റെ രാ​ജ​കീ​യ ജ​യം.

ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 148 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു. മോ​റി​സ് പു​റ​ത്താ​കാ​തെ നി​ന്ന് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് രാ​ജ​സ്ഥാ​ന് ജ​യ​മൊ​രു​ക്കി​യ​ത്. അ​വ​സാ​ന ഓ​വ​റി​ൽ രാ​ജ​സ്ഥാ​ന് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത് 12 റ​ൺ​സ്. ടോം ​ക​ര​ന്‍റെ ആ​ദ്യ പ​ന്ത് ക​വ​റി​ലേ​ക്ക് ത​ട്ടി​യി​ട്ട മോ​റി​സ് ര​ണ്ട് റ​ൺ​സ് ഓ​ടി​യെ​ടു​ത്തു. ര​ണ്ടാം പ​ന്തി​ൽ ഡീ​പ് സ്ക്വ​യ​റി​നു മു​ക​ളി​ലൂ​ടെ സി​ക്സ​ർ. മൂ​ന്നാം പ​ന്തി​ൽ റ​ണ്ണി​ല്ല. നാ​ലാം പ​ന്തി​ൽ വീ​ണ്ടും സി​ക്സ​ർ. ഡ​ൽ​ഹി ഉ​റ​പ്പി​ച്ച വി​ജ​യം മോ​റി​സ് ത​ട്ടി​യെ​ടു​ത്തു.

നേ​ര​ത്തെ ഡേ​വി​ഡ് മി​ല്ല​റു​ടെ (62) ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് രാ​ജ​സ്ഥാ​നെ ജ​യ​ത്തി​ന​രി​കെ എ​ത്തി​ച്ച​ത്. ഡ​ൽ​ഹി​യു​ടെ ചെ​റു സ്കോ​ർ പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന്‍റെ​യും മു​ൻ​നി​ര വേ​ഗം ത​ക​ർ​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ സ​ഞ്ജു സാം​സ​ൺ (4) ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര വ​ൻ​പ​രാ​ജ​യ​മാ​യി. 10 ഓ​വ​റി​ൽ അ​ഞ്ചി​ന് 42 എ​ന്ന ദ​യ​നീ​യ നി​ല​യി​ലാ​യി​രു​ന്നു ആ​ർ​ആ​ർ. മി​ല്ല​റെ കൂ​ടാ​തെ മു​ൻ‌​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ആ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

വി​ക്ക​റ്റ് പൊ​ഴി​യു​മ്പോ​ഴും ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്ന പൊ​രു​തി​യ മി​ല്ല​ർ മ​ട​ങ്ങു​മ്പോ​ൾ‌ രാ​ജ​സ്ഥാ​ന് ജ​യം അ​ക​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​ക്ക​യ​റി​യ മോ​റി​സ് ഡ​ൽ​ഹി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി. ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​ന്‍റെ (51) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഡ​ൽ​ഹി ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്. ഡ​ൽ​ഹി നി​ര​യി​ൽ മ​റ്റാ​ർ​ക്കും ത​ന്നെ തി​ള​ങ്ങാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.