അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി നി​രോ​ധ​നം അ​മേ​രി​ക്ക പി​ൻ​വ​ലി​ക്ക​ണം: പൂ​നാ​വാ​ല
Saturday, April 17, 2021 5:17 AM IST
മും​ബൈ: കോ​വി​ഡ് വാ​ക്സി​ൻ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഉ​ട​മ അ​ദാ​ർ പൂ​നാ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​നെ ടാ​ഗ് ചെ​യ്താ​ണു പൂ​നാ​വാ​ല ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​ത്.

ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക മ​രു​ന്നു ക​ന്പ​നി​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് സെ​റം ആ​ണ്. ഉ​ത്പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ല വ​സ്തു​ക്ക​ളും അ​മേ​രി​ക്ക​യി​ൽ​നി​ന്നു കി​ട്ടു​ന്നി​ല്ലെ​ന്നു പൂ​നാ​വാ​ല മു​ന്പും പ​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.