നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ർ പൂ​രം; പൂ​ര​പ്പ​റ​മ്പി​ൽ സം​ഘാ​ട​ക​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം
Monday, April 19, 2021 5:45 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മാ​ത്രം ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​രം ന​ട​ത്താ​ൻ തീ​രു​മാ​നം. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച് ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്ത​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പൂ​ര​ത്തി​ലേ​ക്ക് പ്ര​വ​ശ​ന​മു​ണ്ടാ​കി​ല്ല. പൂ​ര​പ്പ​റ​മ്പി​ൽ ഇ​ത്ത​വ​ണ സം​ഘാ​ട​ക​ർ മാ​ത്രം മ​തി​യെ​ന്നു​മാ​ണ് തീ​രു​മാ​നം.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ:

* ച​മ​യ​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​വി​ല്ല.
* സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​ൽ ഒ​രു കു​ഴി മി​ന്ന​ൽ മാ​ത്ര​മേ ഉ​ണ്ടാ​കൂ.
* ഏ​പ്രി​ൽ 24ന് ​പ​ക​ൽ​പ്പൂ​രം വേ​ണ്ടെ​ന്ന് വ​ച്ചു.
* കു​ട​മാ​റ്റ​ത്തി​ന്‍റെ സ​മ​യം വെ​ട്ടി​ക്കു​റ​യ്ക്കും.
* പൂ​ര​പ്പ​റ​മ്പി​ൽ സം​ഘാ​ട​ക​ർ മാ​ത്ര​മേ ഉ​ണ്ടാ​കൂ.
* പ്ര​ധാ​ന​വെ​ടി​ക്കെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മാ​ത്ര​മാ​കും ന​ട​ത്തു​ക.
* പൂ​ര​പ്പ​റ​മ്പി​ൽ പ്ര​വേ​ശി​ക്കു​ന്ന സം​ഘാ​ട​ക​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം. ഇ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് വാ​ക്സിനും സ്വീ​ക​രി​ച്ചി​രി​ക്ക​ണം.

പൂ​രം ന​ട​ത്താ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​യാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യം ഏ​റെ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. ഡി​എം​ഒ, ക​മ്മീ​ഷ​ണ​ർ, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കാ​ണ് പൂ​രം ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അം​ഗീ​ക​രി​ച്ചു. എ​ന്നാ​ൽ അ​ന്തി​മ​നി​ല​പാ​ട് യോ​ഗം ചേ​ർ​ന്ന് ശേ​ഷം അ​റി​യി​ക്കാ​മെ​ന്ന് തി​രു​വ​മ്പാ​ടി ദേ​വ​സ്വം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.