ഓ​ഹ​രി വി​പ​ണി​യി​ൽ ത​ക​ർ​ച്ച; സെ​ൻ​സെ​ക്‌​സ് 243 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ ക്ലോ​സ്‌​ചെ​യ്തു
Tuesday, April 20, 2021 5:49 PM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സും ഓ​ഹ​രി സൂ​ചി​ക ന​ഷ്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു. സെ​ൻ​സെ​ക്‌​സ് 243.62 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 47,705.80-ലും ​നി​ഫ്റ്റി 63.10 പോ​യി​ന്‍റ് താ​ഴ്ന്ന് 14,296.40-ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ബി​എ​സ്ഇ​യി​ലെ 1603 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലും 1187 ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 155 ഓ​ഹ​രി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ഓ​ട്ടോ, ഫാ​ർ​മ സൂ​ചി​ക​ക​ൾ ഒ​രു ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്നു. ഐ​ടി സൂ​ചി​ക ഒ​രു ശ​ത​മാ​നം ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും​ചെ​യ്തു.

അ​ൾ​ട്ര​ടെ​ക് സി​മ​ന്‍റ്, എ​ച്ച്ഡി​എ​ഫ്‌​സി ലൈ​ഫ്, എ​ച്ച്‌​സി​എ​ൽ ടെ​ക്, ഗ്രാ​സിം, ശ്രീ ​സി​മ​ന്‍റ്സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ട്ടു. ഡോ.​റെ​ഡ്ഡീ​സ് ലാ​ബ്, ബ​ജാ​ജ് ഫി​ൻ​സ​ർ​വ്, എ​ച്ച്ഡി​എ​ഫ്‌​സി ലൈ​ഫ്, ബ​ജാ​ജ് ഫി​നാ​ൻ​സ്, ബ​ജാ​ജ് ഓ​ട്ടോ തു​ട​ങ്ങി​യ​വ നേ​ട്ട​മു​ണ്ടാ​ക്കി.

ഐ​ടി, എ​ഫ്എം​സി​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ട്ടു. മി​ഡ്ക്യാ​പ്, സ്‌​മോ​ൾ ക്യാ​പ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​ഹ​രി​ക​ൾ മി​ക​വു പു​ല​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.