ന​ങ്കൂ​രം പൊ​ട്ടി​യ ക​പ്പ​ലു​പേ​ക്ഷി​ച്ച് ക​ട​ലി​ൽ ചാ​ടി​യ നാ​ല് പേ​ർ മ​രി​ച്ചു; ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി
Thursday, April 22, 2021 4:43 AM IST
മ​നി​ല: തെ​ക്ക​ൻ ഫി​ലി​പ്പീ​ൻ​സി​ൽ കൊ​ടു​ങ്കാ​റ്റി​ൽ ന​ങ്കൂ​രം പൊ​ട്ടി​യ ച​ര​ക്കു​ക​പ്പ​ൽ ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ന​ങ്കൂ​രം പൊ​ട്ടി​യ​തോ​ടെ ക​പ്പ​ലു​പേ​ക്ഷി​ച്ചു ക​ട​ലി​ൽ ചാ​ടി​യ നാ​ല് പേ​ർ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി. 20 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഏ​ഴു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യും ഫി​ലി​പ്പീ​ൻ​സ് തീ​ര​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

ജ​ബോം​ഗ പ​ട്ട​ണ​ത്തി​നു സ​മീ​പം ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എ​ൽ​സി​ടി സെ​ബു ഗ്രേ​റ്റ് ഓ​ഷ​ൻ എ​ന്ന ക​പ്പ​ലാ​ണു തി​ങ്ക​ളാ​ഴ്ച ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട​ത്. ക​പ്പ​ൽ ഒ​ഴു​കി​ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ക​ട​ലി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.