കോ​വി​ഡി​നു​ള്ള മ​രു​ന്ന് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ഗം​ഭീ​ർ
Thursday, April 22, 2021 8:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നു​ള്ള മ​രു​ന്നു​ക​ളി​ലൊ​ന്നാ​യ ഫാ​ബി​ഫ്ളു ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ബി​ജെ​പി എം​പി ഗൗ​തം ഗം​ഭീ​ർ. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് മ​രു​ന്നി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ജ​ന്യ മ​രു​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് ഗം​ഭീ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗം​ഭീ​റി​ന്‍റെ വാ​ഗ്ദാ​നം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ച്ചു.

സം​സ്ഥാ​നം മു​ഴു​വ​ൻ മ​രു​ന്നി​ന് ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്തും ഒ​രു എം​പി മ​രു​ന്ന് പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​ത് ക്രി​മി​ന​ൽ കു​റ്റ​ത്തി​ന് തു​ല്യ​മാ​ണെ​ന്നു​മാ​ണ് ഗം​ഭീ​റി​നെ​തി​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​നം.

മ​രു​ന്ന് പൂ​ഴ്ത്തി​വ​ച്ച ശേ​ഷം ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത് മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ണ് ബി​ജെ​പി എം​പി​മാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ആം ​ആ​ദ്മി​യും കോ​ണ്‍​ഗ്ര​സും ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.