വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി ഐ​എം​എ
Thursday, April 22, 2021 11:41 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ക്കാ​മെ​ന്ന് ഐ​എം​എ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലു​ണ്ടാ​യ ശ്ര​ദ്ധ​ക്കു​റ​വാ​ണ് കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി.

വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണം. ഈ ​ദി​വ​സം ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്ക​ണം. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും കൂ​ടു​ത​ലെ​ന്നും ഐ.​എം.​എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​രു​തെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് പ്രോ​ട്ടാ കോ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്ത​ണം. പ​രീ​ക്ഷ നീ​ട്ടി വ​ച്ചാ​ൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം ഉ​ണ്ടാ​കും. ഇ​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നും ഐ​എം​എ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.