രാ​ജ്യം ത​ല​കു​നി​ക്ക​ണം; ഗം​ഗ​യി​ൽ ത​ള്ളി​യ 150 മൃ​ത​ദേ​ഹങ്ങ​ൾ ക​ര​യ്ക്ക​ടി​ഞ്ഞു
രാ​ജ്യം ത​ല​കു​നി​ക്ക​ണം; ഗം​ഗ​യി​ൽ ത​ള്ളി​യ 150 മൃ​ത​ദേ​ഹങ്ങ​ൾ ക​ര​യ്ക്ക​ടി​ഞ്ഞു
Monday, May 10, 2021 7:05 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 150 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗാ ന​ദി​യി​ൽ ത​ള്ളി. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ക​ര​യ്ക്ക​ടി​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​നോ​ട് ചേ​ർ​ന്ന ബി​ഹാ​റി​ലെ ബ​ക്സ​റി​ലാ​ണ് രാ​ജ്യ​ത്തി​നാ​കെ മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ന്ന സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. തെ​രു​വ് നാ​യ്ക്ക​ൾ പ​ല​യി​ട​ത്തും മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ന​ദി​യി​ൽ ഒ​ഴു​ക്കി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ബി​ഹാ​ർ അ​തി​ർ​ത്തി പി​ന്നി​ട്ട് ന​ദി​യി​ൽ പൊ​ങ്ങി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. യു​പി​യി​ൽ പ​ല​യി​ട​ത്തും കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ൾ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ സം​സ്ക​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.