സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ചെ​ല​വ് ചു​രു​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ചെ​ല​വ് ചു​രു​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം
Saturday, June 12, 2021 2:43 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ല​വ് ചു​രു​ക്കാ​ൻ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശം. ജീ​വ​ന​ക്കാ​രു​ടെ ഓ​വ​ര്‍​ടൈം അ​ല​വ​ൻ​സും പാ​രി​തോ​ഷി​ക​ങ്ങ​ളും വെ​ട്ടി​ക്കു​റ​ക്കും.

സാ​മ്പ​ത്തി​ക വി​നി​യോ​ഗ​ത്തി​ൽ 20 ശ​ത​മാ​ന​ത്തി​ന്‍റേ​യെ​ങ്കി​ലും കു​റ​വ് വ​രു​ത്താ​നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശം. അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്ക​ണം. ഓ​ഫീ​സു​ക​ൾ പു​തു​ക്ക​ലും പാ​ടി​ല്ല. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ധ​ന​വി​നി​യോ​ഗ​ത്തി​ലും കു​റ​വ് വ​രു​ത്തും.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ചെ​ല​വ് ചു​രു​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.